അനധികൃത മദ്യകച്ചവടം : യുവാവ് എക്സൈസ് പിടിയിൽ

 

വാമനപുരം : വാമനപുരം റേഞ്ചിലെ വെള്ളാണിക്കൽ, ചന്നൂർ മേഖലയിലെ അനധികൃത മദ്യകച്ചവടക്കാരൻ രഞ്ജിത്ത് മദ്യവുമായി എക്സൈസ് പിടിയിൽ. കഴിഞ്ഞദിവസം രാത്രി വാമനപുരം റേഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ പി.ഡി.പ്രസാദും സംഘവും ചേർന്നാണ് വെള്ളാണിക്കൽ കുന്നിൽ വീട്ടിൽ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.വെള്ളാണിക്കൽ പാറ കാണാൻ എത്തുന്നവർക്കും, സ്ഥലവാസികൾക്കുമാണ് രഞ്ജിത് മദ്യം എത്തിച്ചു നൽകിയിരുന്നത്.നിരവധി പരാതികൾലഭിച്ചതിനെ തുടർന്ന് എക്സൈസ് ഷാഡോ സംഘം ടിയാന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരുകയായിരുന്നു. വെള്ളാണിക്കൽ പാറകാണാൻ വന്ന ടൂറിസ്റ്റുകൾ എന്ന വ്യാജേനെ എത്തിയ ഷാഡോ സംഘം കുടിക്കാൻ മദ്യംവേണമെന്ന് ആവശ്യപ്പെട്ടു രഞ്ജിത്തിനെ സമീപിക്കുക ആയിരുന്നു. ഒരു ലിറ്റർ ചാരായത്തിനു 1500 രൂപ മുതൽ 2000 രൂപ വരെ വിലക്കാണ് വില്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺകുമാർ, സജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ പങ്കെടുത്തു.