ആറ്റിൽ ചാടിയ വൃദ്ധയെ രക്ഷിച്ച പൊതുപ്രവർത്തകനെ ആദരിച്ചു

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ കൊല്ലംമ്പുഴയിൽ കഴിഞ്ഞ ദിവസം ആറ്റിൽ ചാടിയ വൃദ്ധയെ രക്ഷിച്ച പൊതുപ്രവർത്തകൻ കിരണിനെ കൊല്ലംമ്പുഴ ചിറയിൻകീഴ് പ്രേംനസീർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് അജു കൊച്ചാലുംമൂട് ഉപഹാരം നൽകി. ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരികളായ ഷിബു കോരാണി, മുൻ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് അൻസാർ എന്നിവർ പൊന്നട അണിയിച്ചു. ഡി. ബാബുരാജ്, മധു, ഷെരിഫ്, സൈനാബീവി, നിഷാദ് തുടങ്ങിയവർ പങ്കെടുത്തു