ഐപ്സോ – ഇപ്റ്റ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഗീത ആൽബങ്ങൾ പ്രകാശനം നടന്നു

 

ഐപ്സോ – ഇപ്റ്റ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഗീത ആൽബങ്ങൾ പ്രകാശനം നടന്നു.മന്ത്രി ജി.ആർ.അനിൽ പ്രകാശനം നിർവഹിച്ചു. പ്രണയമാനസം, ഉയരുക ചെങ്കൊടി എന്നീ ആൽബങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്തസംഗീത സംവിധായകൻ വേലായുധൻ ഇടച്ചേരിയനാണ്.
നന്ദാവനത്ത് പ്രൊഫ.എൻ.കൃഷ്ണപിള്ള ഹാളിൽ നടന്ന ചടങ്ങിൽ മുൻ എം.പി.പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം എം.പി, അഡ്വ.വി.ബി.ബിനു, ഗീത നസീർ, സി.ആർ.ജോസ്പ്രകാശ്, പള്ളിച്ചൽ വിജയൻ, എം.എ.ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

നിരവധി സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ഇടച്ചേരിയൻ മ്യൂസിക്കാണ് ഈ സംഗീത ആൽബങ്ങൾ നിർമ്മിച്ചത്.ബിനോയ് വിശ്വം, പെരുമ്പുഴഗോപാലകൃഷ്ണൻ ,
രാധാകൃഷ്ണൻ കുന്നുംപുറം, കാര്യവട്ടം ശ്രീകണ്ഠൻനായർ തുടങ്ങി പ്രമുഖർ രചന നിർച്ചഹിച്ച ഗാനങ്ങൾ വി.ടി.മുരളി,സുദീപ് കുമാർ, കല്ലറഗോപൻ, പന്തളം ബാലൻ,അൻവർ സാദത്ത്, സരിത രാജീവ് ,കീർത്തന രവീന്ദ്രൻ തുടങ്ങിയ പ്രമുഖഗായകരാണ് ആലപിച്ചിട്ടുള്ളത്.