കിളിമാനൂരിൽ അനധികൃത കച്ചവടം ഒഴിപ്പിച്ചു

 

പഴയകുന്നുമ്മേൽ :കാൽനടയാത്ര തടസ്സപ്പെടുത്തി റോഡ് വശങ്ങളിൽ അനധികൃതമായി കച്ചവടം നടത്തിയവരെ പഞ്ചായത്ത്‌ ഭരണാസമിതി അംഗങ്ങളും പൊലീസും ചേർന്ന് ഒഴിപ്പിച്ചു. പഞ്ചായത്ത്‌ പരിധിയിലെ കിളിമാനൂർ ടൗൺ, മഹാദേവേശ്വരം, പുതിയകാവ്, മാർക്കറ്റ്, പഞ്ചായത്ത്‌ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഒഴിപ്പിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രാജേന്ദ്രൻ, എസ് വി ഷീബ, എൻ സലിൽ, കെ അനിൽകുമാർ, അജീഷ്, ശ്യാംനാഥ്‌, ദീപ, ഷീജ സുബൈർ, ഗിരിജകുമാരി, രതിപ്രസാദ്, ശ്രീലത , സബ് ഇൻസ്‌പെക്ടർ സത്യദാസ്, ശ്യാം കുമാരൻ എന്നിവർ നേതൃത്വം നൽകി.