നെടുമങ്ങാട് : ഈ മാസം 27 നു നടക്കാനിരിക്കുന്ന നെടുമങ്ങാട് ഗവ.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ ആകെ 20 സീറ്റിൽ ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ്ബ് സെക്രട്ടറി,ഒരു യുയുസി ഉൾപ്പെടെ 3 ജനറൽ സീറ്റടക്കം 9 സീറ്റിൽ എസ് എഫ് ഐ സാരഥികൾ എതിരില്ലാതെ വിജയിച്ചു.കെ എസ് യു,എബിവിപി, ക്യാമ്പസ് ഫ്രണ്ട് സഖ്യം ചേർന്ന് എസ് എഫ് ഐ പാനലിനെതിരെ മത്സരിക്കാൻ ശ്രമിച്ചിട്ടും പ്രധാന സീറ്റുകളടക്കം എസ് എഫ് ഐ സാരഥികൾ എതിരില്ലാതെ വിജയിക്കുകയായിരുന്നു. ജനറൽ സീറ്റുകളിൽ പോലും ശരിയായി സ്ഥാനാർത്ഥികളെ നിർത്തുവാൻ പോലും മറ്റു സഖ്യത്തിന് സാധിച്ചില്ല.എബിവിപി യുടെ ഒരു നോമിനേഷൻ തള്ളി പോവുകയും ചെയ്തു.
