മക്കളെ ഉപേക്ഷിച്ച്‌ സുഹൃത്തിനൊപ്പം പോയ കേസിൽ യുവതിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

 

മലയിൻകീഴ്: പ്രായപൂർത്തിയാകാത്ത മൂന്നുമക്കളെ ഉപേക്ഷിച്ച്‌ സുഹൃത്തിനൊപ്പംപോയ കേസിൽ യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റു ചെയ്തു. വിഴവൂർ സ്വദേശി ലക്ഷ്മി(31), സുഹൃത്ത് ഈഴക്കോട് സ്വദേശി മനോജ്(36) എന്നിവരെയാണ് വീട്ടുകാരുടെ പരാതിയിൽ മലയിൻകീഴ് പോലീസ് അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു