കിളിമാനൂരിൽ ഇരുചക്ര വാഹനം ഓട്ടോയിൽ ഇടിച്ച് അപകടം, ഓട്ടോ മറിഞ്ഞു

 

കിളിമാനൂർ : കിളിമാനൂരിൽ ഇരുചക്ര വാഹനം ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ പുതിയകാവിൽ നിന്ന് പോങ്ങനാട് ഭാഗത്തേക്ക്‌ പോയ ഓട്ടോയ്‌ക്ക് പിന്നിൽ വാലഞ്ചേരി പാലത്തിനു സമീപം വെച്ച് രണ്ടുപേരുമായി വന്ന ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തിൽ ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. ഓട്ടോയിൽ ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരൻ ഉണ്ടായിരുന്നെങ്കിലും സാരമായ പരിക്കില്ലെന്നാണ് വിവരം. കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.