കിഴക്കനേല ​ഗവ. എൽപിഎസിൽ നിർമിക്കുന്ന പുതിയ കെട്ടിട്ടത്തിന്‌ ശിലയിട്ടു.

 

നാവായിക്കുളം പഞ്ചായത്തിലെ കിഴക്കനേല ​ഗവ. എൽപിഎസിൽ നിർമിക്കുന്ന പുതിയ കെട്ടിട്ടത്തിന്‌ ശിലയിട്ടു. ഒരുകോടി ചെലവിലാണ്‌ കെട്ടിട്ടം നിർമിക്കുന്നത്‌. വി ജോയി എംഎൽഎയുടെ ഇടപെടലിനെത്തുടർന്നാണ് തുക അനുവദിച്ചത്. എട്ട്‌ ക്ലാസ് മുറി ഉൾപ്പെടുന്നതാണ് കെട്ടിടം. വി ജോയി എംഎൽഎ ശിലാഫലക അനാച്ഛാദനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്  ബേബീ രവീന്ദ്രൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ എസ് സാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിസ നിസാർ, ജോസ് പ്രകാശ്, സലൂജ, മെമ്പർ റീന ഫസൽ, പ്രഥമാധ്യാപിക ജയപ്രഭ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രദീപ്, ബിപിഒ സാബു, എസ്എംസി ചെയർമാൻ കെ സജീവ് കുമാർ, വൈസ് ചെയർമാൻ സുരേഷ്, സ്റ്റാഫ്സെക്രട്ടറി നൗഫൽ എന്നിവർ  സംസാരിച്ചു.