ആറ്റിങ്ങലിലേക്ക് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിൻ്റെ ഗ്ലാസ് എറിഞ്ഞ് തകർത്തു : പ്രതി പിടിയിൽ..

 

നെടുമങ്ങാട് : കെ എസ് ആർ ടി സി ബസിൻ്റെ ഗ്ലാസ് എറിഞ്ഞ് തകർത്ത കേസിൽ പ്രതി പിടിയിൽ. ആനാട് കൊല്ല കുളപ്പള്ളി കിഴക്കുംകര വീട്ടിൽ സുനി എന്നു വിളിക്കുന്ന രാജേഷ് (38)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12-ാം തിയതി വൈകുന്നേരം 3.30 മണിയോടുകൂടി നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് നിറയെ യാത്രക്കാരുമായി പോയ കെ എസ് ആർ ടി സി ബസിൻ്റെ പുറകിലെ ഗ്ലാസ് പഴകുറ്റി ഭാഗത്തു വച്ച് കല്ലുകൊണ്ട് എറിഞ്ഞു തകർക്കുകയായിരുന്നു. കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറും എസ് ഐ സുനിൽ ഗോപിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.