വീടിന്റെ ടെറസിൽ നിന്ന പിതാവിനെ തള്ളിയിട്ടു, മകൻ അറസ്റ്റിൽ

 

മലയിൻകീഴ്: വാക്കുതർക്കത്തിനിടെ വീടിന്റെ ടെറസിൽ നിന്ന പിതാവിനെ താഴേക്കു തള്ളിയിട്ട കേസിൽ മകൻ അറസ്റ്റിൽ. അന്തിയൂർകോണം സ്വദേശി വിപിനിനെ (20)യാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. വീഴ്ചയിൽ പിതാവ് വിനോദിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ വിപിനുമായി വീടിന്റെ ടെറസിൽ വച്ചാണ് വിനോദ് വഴക്ക് ഉണ്ടാക്കിയത്. ഇതിനിടെ വിനോദിനെ വിപിൻ പിടിച്ചു തള്ളിയപ്പോൾ ടെറസിൽ നിന്നു താഴേക്ക് വീണതാണെന്നു പൊലീസ് പറഞ്ഞു. പിതാവിന്റെ പരാതിയിൽ തന്നെയാണ് വിപിനിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.