Search
Close this search box.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

eiTT47723682

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ. പോത്തൻകോട് വാവറയമ്പലം സ്വദേശിനി ഷീലാ സുനിലി (39)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. അടിമലത്തുറ സ്വദേശിനി പനിയമ്മയ്ക്ക് വിദേശത്ത് ജോലി നൽകാമെന്ന് ഉറപ്പു നൽകി നാല്  ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
2020ലാണ് ജോലി വാഗ്ദാനം ചെയ്‌ത് പണം തട്ടിയത്. ജോലിയും വിസയും ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. ഇതോടെ പണം നഷ്ടപ്പെട്ട യുവതി 2021  ജൂലൈയിൽ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതോടെ ഷീലാ സുനിൽ ഒളിവിൽ പോയി. പ്രതി ശ്രീകാര്യത്ത് ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  വിഴിഞ്ഞം എസ്ഐ സമ്പത്ത്, എസ്ഐ ലിജോ പി മണി, സീനിയർ സിപിഒ രജിത, സിപിഒ കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മൂന്ന് നിലയുള്ള ആഡംബര വീട്ടിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നതെന്നും പ്രതി പിടിയിലായതറിഞ്ഞ് പണം നഷ്ടപ്പെട്ട നിരവധിപേർ വിവിധയിടങ്ങളിൽനിന്ന് വിഴിഞ്ഞം സ്റ്റേഷനിലെത്തിയതായും ലഭിച്ച വിവരമനുസരിച്ച് ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണ് കരുതുന്നതെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ട് വഴിയും അഞ്ച് ലക്ഷത്തിലധികം രൂപ പണമായി നേരിട്ടും വാങ്ങിയതടക്കം 10 ലക്ഷത്തോളം രൂപ ഷീലാ സുനിൽ തട്ടിയെടുത്തതായി പരാതിക്കാരിയായ അടിമലത്തുറ സ്വദേശിനി പനിയമ്മ പറഞ്ഞു.ഇത്തരത്തിൽ നിരവധി പേരിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. രണ്ട് വർഷം മുൻപാണ് തട്ടിപ്പ് നടന്നത്. പണം നഷ്ടപ്പെട്ട യുവതി കഴിഞ്ഞ മേയിൽ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതോടെ ഷീലാ സുനിൽ ഒളിവിൽ പോയി. ശ്രീകാര്യത്ത് ഒളിവിൽ കഴിയുന്നതായി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്.ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ്.ഐ സമ്പത്ത്, എസ്.ഐ ലിജോ പി.മണി, സീനിയർ സി.പി.ഒ രജിത, സി.പി.ഒ കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് ഷീലയെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം കൊണ്ട് പ്രതി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജോലി വാഗ്ദാനം ചെയ്ത് 4.17 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും അഞ്ച് ലക്ഷത്തിലധികം രൂപ പണമായി നേരിട്ടും നൽകിയതായി പരാതിക്കാരി പറഞ്ഞു. ഷീലയെ കൂടാതെ മറ്റ് 5 പേർക്കെതിരെയും കേസ് നൽകിയിട്ടുണ്ടെന്നും പാസ്‌പോർട്ട് പ്രതി തിരികെ നൽകുന്നില്ലെന്നും പനിയമ്മ പറഞ്ഞു. തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായും പൊലീസ് അറിയിച്ചു

.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!