പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ

 

പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ. പുതുക്കാട് എസ്റ്റേറ്റിന് സമീപമുള്ള റോഡിലാണ് മണ്ണിടിഞ്ഞത്. രാവിലെ എട്ടോടെ വലിയ പാറക്കഷ്ണങ്ങളടക്കം റോഡിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.ഇതോടെ, നൂറോളം കുടുംബങ്ങൾ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങളിലേക്കുള്ള റോഡ് അടഞ്ഞു.പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര നിലവിൽ നിരോധിച്ചിരിക്കുകയാണ്.