ചിറയിൻകീഴിൽ സ്നേഹാലയം ആരംഭിച്ചു

ചിറയിൻകീഴ് : ആധുനിക സമൂഹത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായിട്ടുള്ള തകർച്ച നിമിത്തം വയോജനങ്ങളുടെ സംരക്ഷണത്തിൽ വേണ്ട ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ല എന്ന ബോധ്യത്തിൽ “കൂട്ടിനുണ്ട് ഗ്രാമപഞ്ചായത്ത്” എന്ന ആശയം പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിനും, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായും സ്നേഹാലയം (പകൽവീട്)ആരംഭിച്ചു. ചിറയിൻകീഴ് എം.എൽ.എ വി ശശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ എം.എൽ.എ. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.മുരളി,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ ബീഗം,ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. സി. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.