ആറ്റിങ്ങലിൽ കളഞ്ഞ് കിട്ടിയ പണം ഉടമയ്ക്ക് തിരിച്ച് നൽകി യുവതിയുടെ മാതൃക

eiSKHB422656

ആറ്റിങ്ങൽ: ജോലിയുടെ ഭാഗമായി ആറ്റിങ്ങലിലെത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ പാറശാല പരശുവയ്ക്കൽ ” അവിട്ട “ത്തിൽ അജിത യാണ് തനിക്ക് കളഞ്ഞ് കിട്ടിയ 15400 രൂപ ആറ്റിങ്ങൽ പോലീസിന്റെ സഹായത്തോടെ ഉടമക്ക് കൈമാറിയത്.രാവിലെ ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജോലിയുടെ ഭാഗമായി എത്തിയ അജിതക്ക് സ്ഥാപനത്തിന് മുന്നിൽ നിന്നാണ് പണമടങ്ങുന്ന പഴ്സ് കളഞ്ഞ് കിട്ടിയത്.പഴ്സിനുള്ളിൽ ഉടമയെ സംബന്ധിച്ച സൂചനകൾ ഒന്നും ഇല്ലാതിരുന്നതിനാൽ വിവരം ആറ്റിങ്ങൽ പോലീസിൽ അറിയിക്കുകയും പണം സ്വറ്റേഷനിൽ ഏൽപ്പിക്കുകയും ആയിരുന്നു.പഴ്‌സിനുള്ളിൽ നിന്നും ലഭിച്ച ചില നമ്പരുകൾ വഴി പോലീസ് ഉച്ചയോടെ പണത്തിന്റെ ഉടമ ചിറയിൻകീഴ് മുടപുരം ദേവിക നിവാസിൽ ദേവദാസനെ കണ്ടെത്തി .ഇയാൾ ഭാര്യക്കൊപ്പം ആറ്റിങ്ങലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വരും വഴിയാണ് പഴ്സ് നഷ്ടമായത് .തുടർന്ന് പോലീസ് പണമടങ്ങിയ പഴ്സ് സ്‌റ്റേഷനിൽ ഏൽപ്പിച്ച യുവതിയെ വിളിച്ച് വരുത്തി അവരെ കൊണ്ട് തന്നെ ഉടമക്ക് കൈമാറി.

( ഫോട്ടോ: ആറ്റിങ്ങലിൽ നിന്നും തനിക്ക് കളഞ്ഞ് കിട്ടിയ 15400 രൂപ അടങ്ങിയ പഴ്സ് പാറശാല സ്വദേശിനി അജിത ഉടമ മുടപുരം സ്വദേശി ദേവദാസന് കൈമാറുന്നു)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!