മാറനല്ലൂർ : മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചു. വേട്ടമംഗലം വാർഡ് പ്രതിനിധി ജി.ശോഭയാണ് പുതിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടത്. 5 അംഗ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി.ജെ.പിക്ക് മൂന്നുപേരുണ്ട്. കോൺഗ്രസിനും, സി.പി. എമ്മിനും ഒരാൾ വീതവും. നേരെത്തെ കോൺഗ്രസിലെ വാസന്തി ആയിരുന്നു ചെർപേഴ്സൺ സ്ഥാനത്ത്. വാസന്തിയെ അവിശ്വാസം കൊണ്ടു വന്നു പുറത്താക്കാൻ നീക്കം നടക്കുന്നതറിഞ്ഞ് അവർ സ്വയം രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഒഴിവുണ്ടായത്. ബുധനാഴ്ച്ച രാവിലെ സ്റ്റാന്റിംഗ് കമ്മിറ്റി കൂടി തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചപ്പോഴേക്കും കോൺഗ്രസ്, സി.പി.എം അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. ഏക സ്ഥാനാർഥിയായ ജി. ശോഭ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു.