കടലുകാണി പാറ ടൂറിസത്തിന്റെ രണ്ടാംഘട്ട വികസന പദ്ധതികൾക്ക്‌ അം​ഗീകാരം

eiQD75979985

പുളിമാത്ത് : പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ് ജങ്‌ഷനിൽ നിന്ന്‌ ഏകദേശം നാല്‌ കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കടലുകാണി പാറ ടൂറിസത്തിന്റെ രണ്ടാംഘട്ട വികസന പദ്ധതികൾക്ക്‌ സംസ്ഥാന ടൂറിസം വകുപ്പിന്റെ അം​ഗീകാരമായി. ഒന്നേ മുക്കാൽ കോടിയിലധികം രൂപയുടെ വികസന പദ്ധികളാണ് നടപ്പാക്കുക. പാറയുടെ മുകളിൽ നിന്നുള്ള സൂര്യാസ്തമന കാഴ്ചയും അറബിക്കടലിന്റെ വിദൂര കാഴ്ചയും ആരെയും ഇവിടേക്ക് ആകർഷിക്കും.ജടായുപ്പാറ ടൂറിസം പദ്ധതിയും പൊന്മുടി ഇക്കോടൂറിസവുംപോലെ ടൂറിസം രം​ഗത്തെ വൻ വികസന സാധ്യകളിലേയ്‌ക്കാണ്‌ കടലുകാണി ടൂറിസം പദ്ധതിയിലൂടെ വാതിൽ തുറക്കുന്നത്.

സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതായിരുന്നു ഇവിടുത്തെ പ്രധാന വെല്ലുവിളി. നിലവിൽ ടൂറിസം വകുപ്പിന്റെ അം​ഗീകാരം കിട്ടിയ പദ്ധതിയിൽ പുൽത്തകിടിയുണ്ടാക്കുക, സിവിൽ വർക്ക്, ഇലക്ട്രിക്കൽ വർക്ക്സ്, ഫയർ ഫ്ലൈറ്റിങ്‌, ജലവിതരണവും അനുബന്ധ സാനിട്ടേഷൻ ജോലികളും, കുട്ടികളുടെ കളിക്കോപ്പുകൾ എന്നിവയും ഉൾപ്പെടുന്നു. ഈ ജോലികൾ തീരുന്ന മുറയ്ക്ക് അനുബന്ധമായി വൻ അടിസ്ഥാന വികസന പദ്ധതികളും അനുബന്ധമായി നടപ്പാക്കും.  പദ്ധതിയുടെ നടത്തിപ്പിന് ഇനി സാങ്കേതിക അനുമതിയും ടെണ്ടർ നടപടികളും മാത്രമാണ് അവശേഷിക്കുന്നത്.

പദ്ധതി നിർമാണം വേ​ഗത്തിൽ ആരംഭിക്കാൻ ടൂറിസം ഡയറക്ടർ അടിയന്തരനടപടി സ്വീകരിക്കുമെന്ന് ബി സത്യൻ എംഎൽഎ അറിയിച്ചു.  പുളിമാത്ത് പഞ്ചായത്തിന്റെ നിവേദനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്  എംഎൽഎ സമർപ്പിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!