കിളിമാനൂർ: കിളിമാനൂരിലെ പഴയ വലിയപാലത്തിന്റെ സുരക്ഷാവേലി പൊളിഞ്ഞു തുടങ്ങി.സ്‌കൂൾക്കുട്ടികളടക്കം യാത്രചെയ്യുന്ന വഴിയിലെ പാലത്തിന്റെ സുരക്ഷാവേലി നന്നാക്കാൻ നടപടികളില്ലെന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാനപാതയുടെ പുനർനിർമാണം നടന്നപ്പോൾ പഴയ പാലത്തിനു സമീപം പുതിയ പാലം നിർമിക്കുകയും ഗതാഗതം അതുവഴിയാക്കുകയും ചെയ്തതോടെയാണ് പഴയപാലത്തെ അധികൃതർ അവഗണിച്ചത്.
പഴയ റോഡിനോട് ചേർന്നാണ് കിളിമാനൂർ ടൗൺ യു.പി. സ്‌കൂൾ പ്രവർത്തിക്കുന്നത്. സ്‌കൂൾ ബസുകളും നടന്നുപോകുന്ന ധാരാളം കുട്ടികലും പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. അധികൃതർ പാലത്തിന്റെ സുരക്ഷാവേലി ശക്തമാക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.