ആനാട് : ആനാട് ഗ്രാമപഞ്ചായത്തിലെ പുത്തൻപാലം വാർഡിലെ വെള്ളരിക്കോണത്ത് കിടപ്പു രോഗിയായ രാജമ്മ (100)യുടെ ദുരവസ്ഥ അറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും പുത്തൻപാലം വാർഡ് മെമ്പർ പുത്തൻപാലം ഷഹീദും പാലിയേറ്റീവ് സംഘവും സ്ഥലത്തെത്തി അവരെ പരിചരിക്കുകയും അവർക്ക് അവശ്യ സാധനങ്ങളും മരുന്നുകളും എയർ ബെഡ്ഡുകളും എത്തിച്ചു കൊടുത്തു.