നെടുമങ്ങാട് :നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് ശേഷം മരുന്ന് വാങ്ങാനായി ക്യുവിൽ നിന്ന ആനാട് ഇര്യനാട് സ്വദേശി 65 വയസ്സുള്ള കൃഷ്ണമ്മയെ പിന്നിലൂടെ വന്ന് അടിച്ച് കഴുത്തിൽ കിടന്ന മൂന്നേ കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ച് കൊണ്ട് പോയതിന് തമിഴ്നാട് മധുര ഉസ്ലാംപെട്ടി കാലിയ തെരുവിൽ മുരുകമ്മ(48),മുത്തമ്മ(42) എന്നിവരെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. കൃഷ്ണമ്മയുടെ നിലവിളികേട്ട് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും ചികിത്സക്കായി വന്ന മറ്റ് ആൾക്കാരും ചേർന്ന് ഓടിച്ചിട്ട് പിടിച്ച് പോലീസ്സിൽ ഏൽപ്പിക്കുകയായിരുന്നു.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.