കല്ലമ്പലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

eiQBH9113984

കല്ലമ്പലം : കല്ലമ്പലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വാളകം പൊലിക്കോട് മുറിയിൽ നെടിയവിളാകത്ത് വീട്ടിൽ ജിയാസ് (21) ആണ് അറസ്റ്റിലായത്. കല്ലമ്പലം പുല്ലൂർമുക്കിലെ സ്വകാര്യ ബേക്കറിയിലെ ജീവനക്കാരനാണ് ജിയാസ്.

ഇയാൾ പ്രദേശത്തുള്ള കുട്ടിയുമായി അടുപ്പത്തിലാകുകയും തുടർന്ന് കുട്ടിയെ പ്രലോഭിപ്പിച്ച് കഴിഞ്ഞ ജൂൺ മാസം കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പീഡനത്തെ തുടർന്ന് മാനസികാസ്വാസ്ഥ്യമുള്ള കുട്ടി ചികിത്സയിലാണ്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സർക്കിൾ ഇൻസ്പെക്ടർ അനൂപ്‌ ആർ ചന്ദ്രൻ , സബ് ഇൻസ്പെക്ടർ വിനോദ് കുമാർ വി.സി, ഗ്രേഡ് എസ്.ഐ സനൽ, സി.പി.ഒ സുരാജ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!