വർക്കല റെയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു. ഇടവ സ്വദേശി ജെസിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ.16 എസ് 4700 നമ്പരിലുള്ള ബജാജ് പൾസർ ബൈക്കാണ് മോഷ്ടിച്ചത്. റെയിൽവേ സ്റ്റേഷനു പിന്നിലെ ഗുഡ്‌ഷെഡ്ഡ് റോഡരികിലാണ് ബൈക്ക് നിർത്തിയിരുന്നത്. ജെസിയുടെ മകൻ ജിഹാസ് ബുധനാഴ്ച രാവിലെ ബൈക്ക് പാർക്കു ചെയ്തശേഷം തിരുവനന്തപുരത്ത് ജോലിക്കു പോയി രാത്രി മടങ്ങിവന്നപ്പോഴാണ് ബൈക്ക് മോഷണം പോയതറിയുന്നത്. ബൈക്കിൽ സൂക്ഷിച്ചിരുന്ന ഹെൽമെറ്റ് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. വർക്കല പോലീസിൽ പരാതി നൽകി.