ഊരൂട്ടമ്പലത്ത് വീടുകയറി ആക്രമണം നടത്തിയ കേസിൽ 4 പേർ അറസ്റ്റിൽ

eiW451A67030

മലയിൻകീഴ് : ഊരൂട്ടമ്പലം ദിവ്യ ഭവനിൽ മോഹനന്റെ വീട് കയറി ആക്രമണം നടത്തിയ കേസിൽ ഊരൂട്ടമ്പലം എ.വി നിവാസിൽ സജിത് (30), മണ്ണടിക്കോണം അമ്പലത്തുവിള വീട്ടിൽ വിജയദാസ് (32), കിളിക്കോട്ടുകോണം സ്‌നേഹമന്ദിരത്തിൽ മിഥുൻലാൽ (29), പിരിയാകോട് ഇലങ്കത്ത് ശ്രീലകത്തിൽ ശ്രീനാഥ് (30) എന്നിവരെ മാറനെല്ലൂർ പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ 14നാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കടന്ന് ഭീഷണി മുഴക്കുകയും ചെറുക്കാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഊരൂട്ടമ്പലം ജംഗ്ഷനിലെത്തി പ്രതികൾ മാരകായുധങ്ങൾ കാട്ടി ഭീഷണി മുഴക്കുകയും ചെയ്തു. ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ മാറനല്ലൂർ സ്‌റ്റേഷൻ ഹൗസ് ഓഫീസർ ജി.എസ്. രതീഷ്, എസ്.ഐ. സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!