വലിയമല :കാണാതായ തെങ്കാശി സ്വദേശിയെ വലിയമല പോലിസ് കണ്ടു പിടിച്ചു ബന്ധുക്കളെ ഏൽപ്പിച്ചു.ഇന്ന് വൈകുന്നേരം ചുള്ളിമാന്നൂർ ജംഗ്ഷനിൽ നിന്നും കാണാതായ തെങ്കാശി സ്വദേശി മുത്തയ്യ (80) നെ രാത്രി തൊളിക്കോടിന് സമീപം വച്ച് വലിയമല പോലിസ് കണ്ടു പിടിക്കുകയായിരുന്നു . വലിയമല എസ്.ഐ സുരേഷ് കുമാർ,എസ്.സി.പി.ഒ സജികുമാർ,അഭിജിത്ത് എന്നിവർ ചേർന്ന് കണ്ടു പിടിച്ച മുത്തയ്യനെ വിതുര സ്വദേശികളായ ബന്ധുക്കളെ ഏല്പിച്ചു.