കല്ലമ്പലം : കല്ലമ്പലം കെടിസിടി സ്കൂളിന് മുന്നിൽ നിന്നും സെപ്റ്റംബർ 21ന് രാവിലെ 8 മണി മുതൽ കാണാതായ ചാത്തൻപാറ ഷമീറ മൻസിലിൽ സഫർ, കല്ലമ്പലം, ഈരാണിമുക്ക്, എതുക്കാട്, കുന്നുവിള വീട്ടിൽ ഷമീം എന്നിവരെ കണ്ടെത്തി. സെപ്റ്റംബർ 21ന് രാത്രിയിൽ ബീമാപ്പള്ളിക്ക് സമീപമാണ് കണ്ടെത്തിയത്. തുടർന്ന് പൂന്തുറ സ്റ്റേഷനിൽ നിന്ന് കല്ലമ്പലം സ്റ്റേഷനിൽ എത്തിച്ച് കുട്ടികളെ വീഎട്ടുകാർക്ക് കൈമാറി. കാണാതായ വിവരം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് ഇവരെ അതിവേഗം കണ്ടെത്താൻ സഹായിച്ചത്.
