വർക്കലയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, സംഭവം കൊട്ടേഷൻ : സ്ത്രീയുൾപ്പടെ 5 പേർ പിടിയിൽ…

ei0ZZGG42091

വർക്കല : വർക്കല നോർത്ത് ക്ലിഫിൽ കച്ചവടം നടത്തുന്ന കട പൂട്ടി രാത്രി വീട്ടിലേക്ക് മടങ്ങിയ കർണാടക, കുടക്‌ സ്വദേശിയായ അമ്മയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ സ്ത്രീയുൾപ്പടെ 5 പേർ അറസ്റ്റിൽ.

വർക്കല, ചിലക്കൂർ, കളത്തിൽ വീട്ടിൽ ആമിന (41), ഇടവ, മാന്തറ, കുഴക്കാട് ഹൗസിൽ സൈനുദ്ധീന്റെ മകൻ ഷൈജുമോൻ(26), ചിറയിൻകീഴ്, അഴൂർ, പെരുമാതുറ കൊച്ചു തുരുത്ത് പുത്തൻ ബംഗ്ലാവിൽ റിയാസ് (30), ചിറയിൻകീഴ്, അഴൂർ, പെരുമാതുറ കൊട്ടാറം തുരുത്ത് പടിഞ്ഞാറ്റുവിള വീട്ടിൽ പീരുമുഹമ്മെദിന്റെ മകൻ അൻസർ(26), വർക്കല, തച്ചൻകോണം, പുതുവൽ പുത്തൻവീട്ടിൽ മുരളീധരന്റെ മകൻ മനോജ്‌ (40) എന്നിവരാണ് അറസ്റ്റിലായത്. മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കാലപാതകമടക്കം പത്തോളം കേസുകളിൽ പ്രതിയായ ഷാനും, ചിറയിൻകീഴ്, കടയ്ക്കാവൂർ ,ആറ്റിങ്ങൽ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം ഉൾപ്പടെ 15 ഒാളം കേസുകളിൽ
പ്രതിയായ ഷിറോസും സംഘത്തിൽ ഉണ്ടായിരുന്നു.

സെപ്റ്റംബർ 18ന് രാത്രി 8:15ഓടെയാണ് സംഭവം. ജനാർദനപുരം കാക്കോട് മുക്കിന് സമീപം വാടകയ്ക്കു താമസിക്കുന്ന കർണാടക സ്വദേശിനി ശാരദ(40), മകൻ സാഗറും(16) നോർത്ത് ക്ലിഫിലെ കടയും പൂട്ടി വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒന്നാം പ്രതി ആമിന 50, 000 രൂപ കൊട്ടേഷൻ നൽകിയത് പ്രകാരം ആറംഗ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. വാളും ഇരുമ്പ് പൈപ്പും ഉപായിച്ചാണ് ആക്രമിച്ചത്. ആക്രമണത്തിൽ ശാരദയുടെ വലതു കൈയ്ക്കും ഇരുകാലുകളിലും വെട്ടേറ്റു. സാഗറിന്റെ തലയിലും ദേഹത്തും മർദനമേറ്റു.കഴിഞ്ഞ ഒരാഴ്ചയായി വർക്കലയിലെ
വിവിധ ഇടങ്ങളിൽ പ്രതികൾ ആസൂത്രണവും ഗൂഢാലോചനയും നടത്തിയ ദേശഷമാണ്
ആക്രമണം നടത്തിയത്.

വർഷങ്ങളായി വർക്കല ക്ലിഫിൽ ഒരുമിച്ചു കച്ചവടം നടത്തി ഒരുമിച്ച് താമസിച്ച് വന്നിരുന്ന ശാരദയെയും മകനെയും സാമ്പത്തിക ഇടപാടിടെന ചൊല്ലി വർഷങ്ങളായി ഉണ്ടായിരുന്ന സൗഹൃദം ഇല്ലാതായതിനെ തുടർന്നാണ് കൊട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ചത്. മാത്രമല്ല വെട്ടേറ്റ് ശാരദയും മകനും റോഡിൽ കിടന്നപ്പോൾ ആമിന അതുവഴി ഹെൽമെറ്റ്‌ ധരിച്ച് സ്കൂട്ടറിൽ പോവുകയും ചെയ്തു. ഷൈജു ,റിയാസ്
,ഷിറോസ് ,ഷാനു,അൻസർ എന്നിവർ ആമിനയിൽ നിന്നും 50,000 രൂപയ്ക്ക് കൊട്ടേഷൻ
ഏടെറ്റടുത്ത് കൃത്യം നടത്തിയ ശേഷം ഓട്ടോറിക്ഷയിൽ പ്രതികളെ രക്ഷപ്പെടാൻ
സഹായിച്ചത് മനോജാണ്. മനോജിന്റെ ഓട്ടോറിക്ഷയും പോലീസ് കടെണ്ടടുത്തു . പ്രതികൾ കൃതൃത്തിനു ശേഷം 1-ാാം പ്രതി ആമിനയുടെ കുരയ്ക്കണ്ണിയിലുള്ള വീട്ടിൽ പോയി മദ്യപിച്ച് നൃത്തം വച്ചു. കൃത്യം ചെയ്ത പ്രതികളെക്കുറിച്ച് പരിക്കേറ്റവരിൽ നിന്നും പോലീസിന് വിവരം ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി വർക്കല ക്ലിഫിലെ വിവിധ റെസ്റ്ററന്റിലും മറ്റും ആമിനയടൊപ്പം ഉണ്ടായിരുന്നവരെ കുറിച്ചുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.

2003ൽ വർക്കല മാന്തറ സ്വദേശിയായ സുൽഫി എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1ആം പ്രതിയായ ഷൈജുവിന്റേയും അയിരൂർ, കഠിനംകുളം ,കല്ലമ്പലം ,ആറ്റിങ്ങൽ എന്നീ
പോലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ റിയാസിനോടൊപ്പം ഒരുമിച്ച് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഷൈജു ,റിയാസ്
,ഷിറോസ് ,ഷാനു,അൻസർ എന്നിവരാണ് ആമിനയിൽ നിന്നും കൊട്ടേഷൻ ഏറ്റെടുത്തത്.

ആറ്റിങ്ങൽ ഡിവൈഎസ്പി എ.കെ വിദ്യാധരന്റെ നേതൃത്വത്തിൽ വർക്കല ദേപാലീസ് ഇൻസ്‌പെക്ടർ ജി .ഗോപകുമാർ, ,എസ്.ഐ മാരായ ബി.കെ അരുൺ, സാജൻ വി.എസ്, എസ്‌.സി.പി.ഒമാരായ മുരളീധരൻ ,സെബാസ്റ്റ്യൻ ,സി.പി.ഒമാരായ രാധാകൃഷ്ണൻ, ഷിറാസ് , ഡബ്ല്യൂ.എസ്.സി.പി.ഒ ഉഷ, എ.ആർ.സി.പി.ഒ ജിജിൻകുമാർ
എന്നിവരടങ്ങിയ സംഘം വർക്കലയിൽ നിന്നും ടെപരുമാതുറയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ വധശ്രമം ,
കഠിനദേഹോപദ്രവം ,ക്രമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്
രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!