അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരകത്തിന്റെ വികസനത്തിനായി മൂന്നുകോടിയുടെ ഭരണാനുമതി ലഭിച്ചു. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ അഞ്ചുതെങ്ങ് കായിക്കരയിൽ പ്രവർത്തിക്കുന്ന ആശാൻ സ്മാരകത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായിട്ടാണ് മൂന്നുകോടി രൂപാ അനുവദിച്ചിരിക്കുന്നത്.
നിലവിലുള്ള പാർക്കിന്റെ പുനരുദ്ധാരണം , ഈ പാർക്ക് സന്ദർശിക്കുന്നവർക്ക് ആശാന്റെ കവിതകൾ കേൾപ്പിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ, കടലോര കാഴ്ചകൾ കാണുന്നതിനായി എത്തുന്ന സഞ്ചാരികൾക്ക്, കടൽ സൗന്ദര്യം ഇരുന്ന് കാണുന്നതിനായുള്ള സൗകര്യങ്ങൾ മണ്ഡപ നിർമാണം, ടൂറിസം ബോധവൽക്കരണത്തിനും സഞ്ചാരികൾക്ക് വേണ്ടുന്ന വിവരങ്ങൾ നൽകുന്നതിന് ആവശ്യമായ സൗകര്യങ്ങൾ, പാർക്കിൽ ആവശ്യമായ ലൈറ്റ് സ്ഥാപിക്കൽ, ടോയിലറ്റ് ബ്ലോക്ക് നിർമ്മാണം എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.