Search
Close this search box.

വാർത്ത തുണയായി : അഞ്ചുതെങ്ങിൽ നിന്ന് കാണാതായ ബേബിയെ (മെറ്റിൽഡ) കണ്ടെത്തി

eiDH1KZ51148

അഞ്ചുതെങ്ങ്: കഴിഞ്ഞ സെപ്റ്റംബർ 13 ന് അഞ്ചുതെങ്ങിൽ നിന്ന് കാണാതായ ബേബി എന്ന മീറ്റിൽഡയെ കണ്ടെത്തി.

തിരുവനന്തപുരം പൂവാറിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ബന്ധുക്കൾ ഇവരുമായി ഫോണിൽ ബന്ധപെട്ടതായി വിവരം ലഭിച്ചു.

അഞ്ചുതെങ്ങ് പഞ്ചായാത്ത് ഓഫീസിന് സമീപം നേടുതൊപ്പിൽ ബേബി ( മെറ്റിൽഡ )
62 വയസ്സ്നെയാണ്‌ കഴിഞ്ഞ 13 മുതൽ കാണാതായത്. തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അഞ്ചുതെങ്ങ് പോലീസിൽ പരാതിനൽകുകയും ചെയ്‌തിരുന്നു. തുടർന്ന് ബന്ധുക്കൾ പ്രധാന മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി. ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം വാർത്ത നൽകുകയും ചെയ്തു.

സോഷ്യൽ മെഡിയയിലൂടെ വാർത്ത ശ്രദ്ധയിൽപെട്ടവർ ഇവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. തുടർന്ന് അവർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

ബന്ധുക്കൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിയുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി ബേബിയെ നാളെ അഞ്ചുതെങ്ങ് പോലീസിൽ ഹാജരാക്കുമെന്നും ബന്ധപെട്ടവർ പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ കുടുംബത്തെ സഹായിച്ച എല്ലാവർക്കും കുടുംബം നന്ദിയും പറയുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!