കടയ്ക്കാവൂർ : കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ് സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളാൽ രൂപീകൃതമായ സൊലേസ് ചാരിറ്റബിൾ അസ്സോസിയേഷൻ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തി ആശംസാ ഫലകം സമ്മാനിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന സംഘനയുടെ കർമ്മ മണ്ഡലം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഫലകം സമ്മാനമായി നൽകിയതെന്ന് സംഘാടകർ അറിയിച്ചു
