പോത്തൻകോട് : ടൂറിസ്റ്റു കേന്ദ്രമായ വെള്ളാണിക്കൽ പാറ മുകളിൽ എത്തുന്നവരെ ഭീക്ഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച ചെയ്യുന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. നെല്ലനാട്, പുതൂർ വാർഡിൽ മണിക്കവിളാകം വെട്ടുവിള പുത്തൻവീട്ടിൽ ഷൈൻ (21)നെയാണ് പോത്തൻകോട് എസ് ഐ അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 10- ന് രാത്രി പാറ മുകളിൽ എത്തിയ കിളിമാനൂർ സ്വദേശികളെ ഷൈൻ ആയുധം കാണിച്ച് ഭീക്ഷണിപ്പെടുത്തി 45,000 രൂപയോളം വിലമതിപ്പുള്ള 3 മൊബൈൽ ഫോണുകൾ കവർന്നു മുങ്ങിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഷൈൻ മറ്റ് മോഷണ കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.പോലീസുകാരായ വിനു,വിനോദ് സാജൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
