ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് സ്ത്രീ ഉൾപ്പടെ രണ്ടുപേർക്കു പരിക്കേറ്റു. ഇന്ന് വൈകുന്നേരം 6:50ഓടെയാണ് അപകടം നടന്നത്. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും എതിർദിശയിൽ വന്ന കാറുമാണ് ഇടിച്ചത്. ഇതിനിടെ മറ്റൊരു കാർ അപകടത്തിൽപ്പെട്ട കാറിനു പിന്നിൽ ഇടിച്ചു. പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
