വെഞ്ഞാറമൂട് : നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ 1അര മണിയോടെ വാളക്കാട് ജംഗ്ഷനിലാണ് സംഭവം. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന പത്തനംതിട്ട സ്വദേശികളായ നിജോ ജോസും അദ്ദേഹത്തിന്റെ ഭാര്യ ജാൻസിയും സഞ്ചരിച്ച റ്റാറ്റാ നെക്സൺ കാറാണ് അപകടത്തിൽപെട്ടത്. കാറിന്റെ നേരെ മധ്യഭാഗമാണ് പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. പട്ടി പട്ടി കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ പറഞ്ഞത്. അപകടത്തിൽപ്പെട്ട് കാറിൽ ഉണ്ടായിരുന്നവർ കുടുങ്ങിയ നിലയിൽ ആയിരുന്നു. തുടർന്ന് ആറ്റിങ്ങലിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് ഇരുവരെയും രക്ഷിച്ചത്. ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ലീഡിങ് ഫയർമാൻ ബിജുവിന്റെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ ഗ്രേഡ് ഷിജാം, ഫയർമാൻമാരായ ശ്രീരൂപ്, സജീം, ഹോംഗാർഡ് ശ്രീരാജ്, ഫയർമാൻ ഡ്രൈവർ ദിനേശ്, മെക്കാനിക് ഗ്രേഡ് അനിമോൻ, ആർ.എസ്.ബിനു, നിതിൻ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.
