കടയ്ക്കാവൂർ : 2020ൽ നൂറു വർഷം പൂർത്തിയാവുന്ന മലയാള പ്രൊഫഷണൽ നാടകവേദിയുടെ ,ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ലോഗോ പ്രകാശനം കടയ്ക്കാവൂരിൽ നടന്നു. പ്രശസ്ത നാടക സംവിധായകൻ വക്കം ഷക്കീർ അയിലം ഉണ്ണികൃഷ്ണന് നൽകി ലോഗോ പ്രകാശനം നിർവഹിച്ചു.പയ്യന്നൂർ മുരളി , അനിൽ ആറ്റിങ്ങൽ ,കടയ്ക്കാവൂർ അജയ ബോസ് ,വക്കം സുധി, സൈജു രാജ് അഞ്ചുതെങ്ങ്, വനജാ ബോസ് എന്നിവർ പങ്കെടുത്തു. നിരവധി കലാ, സാഹിത്യ ,സാംസ്ക്കാരിക ,രാഷട്രീയ വ്യക്തിത്വത്തങ്ങളാൽ ചടങ്ങ് പ്രൗഢ ഗംഭീരമായിരുന്നു.
