Search
Close this search box.

ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയും പരിസരവും ശുചീകരിക്കുന്നു

eiOLSKY20397

ആറ്റിങ്ങൽ: 30 വർഷക്കാലമായി പ്രവർത്തനരഹിതമായി കിടന്ന ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയും പരിസരവും അഡ്വ. ബി സത്യൻ എം എൽ എയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

ആറ്റിങ്ങൽ നഗരസഭ,നഗരസഭയുടെ വോളണ്ടിയർമാർ, വാർഡ് കൗൺസിലർമാർ, ഫയർ ഫോഴ്‌സ് വിവിധ സർക്കാർ വകുപ്പുകൾ, പട്ടണത്തിലെ വിവിധ സ്കൂളുകളിലേയും കോളേജുകളിലെയും എൻ സി സി, എൻ എസ് എസ്, സ്കൗട്ട് ആൻറ് ഗൈഡ്, സ്റ്റുഡൻസ് പോലീസ്, രാഷ്ട്രീയ, യുവജന, വിദ്യാർഥി, സാംസ്കാരിക, സന്നദ്ധ സംഘടനകൾ എന്നിവരെല്ലാം ശുചീകരണത്തിൽ അണിചേർന്നു.സ്റ്റീൽ ഫാക്ടറിയിൽ 20 കോടി രൂപ മുതൽമുടക്കിൽ ടൂൾറൂം ഒക്ടോബർ 2 മുതൽ പ്രവർത്തനം ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് പൊതുപങ്കാളിത്തത്തോടെ ശുചീകരണം നടക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!