നാവായിക്കുളം : നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി വി. ജോയി എം.എൽ.എ ആംബുലൻസ് വാങ്ങി നൽകി. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങിയത്. പ്രാഥമികാരോഗ്യ കേന്ദ്രം വളപ്പിൽ നടന്ന ചടങ്ങിൽ വി. ജോയി എം.എൽ.എ ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ദീപ, യമുന, പ്രസാദ്, കല, ഷമീം തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ മണിലാൽ സ്വാഗതം പറഞ്ഞു.