Search
Close this search box.

വർക്കല ക്ലിഫിൽ എക്സൈസ് റെയ്ഡ് : വൻ മദ്യ ശേഖരം പിടിച്ചെടുത്തു

ei5DA6S50954

വർക്കല : ഡ്രൈ ഡേയോടനുബന്ധിച്ച് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന വൻ മദ്യ ശേഖരം എക്സൈസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത് എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷിന്റെ നേതൃത്വത്തിൽ വർക്കല ക്ലിഫിൽ നടത്തിയ റെയ്ഡിലാണ് 180 കുപ്പി ബിയർ പിടിച്ചെടുത്തത്. ഇടവ സ്വദേശിയായ റഫീഖ്(28) എന്നയാൾ ക്ലിഫിൽ നടത്തുന്ന ഹോം സ്റ്റെയോടു ചേർന്ന് ഒളിപ്പിച്ചു വെച്ചിരുന്ന 15 കെയ്സ് ബിയർ ആണ് പിടിച്ചെടുത്തത്.എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ട റഫീഖിനെ പ്രതിയാക്കി കേസെടുത്തു.

ക്ലിഫിലെ ചില റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും അനധികൃത മദ്യവിൽപ്പന നടക്കുന്നതായി എക്സൈസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.

റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സുധീഷ് കൃഷ്ണ, ബിജു സിവിൽ എക്‌സൈസ് ഓഫീസർമാരായ മഹേഷ്, പ്രണവ്, ഷിജു, അരുൺ രാജ്‌, സുചി പിള്ള എക്സൈസ് ഡ്രൈവർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വിനോദസഞ്ചാര സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി അനധികൃത മദ്യ മയക്കുമരുന്ന് ലോബികളുടെ പ്രവർത്തനം തടയുന്നതിനായി വിനോദ സഞ്ചാര മേഖലകളിൽ എക്സൈസ് ഷാഡോ നിരീക്ഷണം ശക്തമാക്കിട്ടുള്ളതായും മദ്യവും മയക്കു മരുന്നുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 9400069424( എക്സൈസ് ഇൻസ്പെക്ടർ)0470 2611098( എക്സൈസ് റേഞ്ച് ഓഫീസ്) എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!