കൊടുവഴന്നൂർ : കൊടുവഴന്നൂർ, കടമുക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് സെന്റർ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ലഹരി വിമുക്ത ബോധവത്കരണം ശ്രദ്ധേമായി. വൈകുന്നേരം 5 മണിക്ക് നടന്ന ബോധവത്കരണ പരിപാടി നഗരൂർ പോലീസ് സബ് ഇൻസ്‌പെക്ടർ സഹിൽ ഉദ്ഘാടനം ചെയ്തു. 34 വർഷത്തോളമായി പ്രവർത്തിക്കുന്ന ക്ലബ്ബിൽ 50ഓളം അംഗങ്ങളുണ്ട്. നാടിനും നാട്ടുകാർക്കും നല്ല പ്രതീക്ഷകൾ നൽകിയാണ് പ്രതീക്ഷ മുന്നോട്ട് നീങ്ങുന്നത്.ചടങ്ങിൽ പുളിമാത്ത് പഞ്ചായത്ത് 19ആം വാർഡ് മെമ്പർ ബാലചന്ദ്രൻ, പ്രതീക്ഷയുടെ പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി സുരേന്ദ്രൻ, കൊടുവഴന്നൂരിന്റെ യുവ കവി സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പായസ വിതരണവും നടന്നു.
