മണമ്പൂർ : മണമ്പൂരിൽ കിണറ്റിലകപ്പെട്ട വൃദ്ധയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മണമ്പൂർ സനിൽ നിവാസിൽ ലീല (75)യാണ് ഇന്ന് രാത്രി 8 മണിക്ക് 40 അടിയോളം താഴ്ചയും 15 അടിയോളം വെള്ളവും ഉള്ള കിണറ്റിൽ അകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീമംഗങ്ങൾ സ്ഥലത്തെത്തി നെറ്റ് ഉപയോഗിച്ച് വൃദ്ധയെ നിസാര പരിക്കുകളോടെ ഫയർഫോഴ്സ് ആംബുലൻസിൽ ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
