ഇലകമൺ : ഇലകമൺ കൊച്ചുപാരിപ്പള്ളിമുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ഷയ നിധി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് അയിരൂർ വില്ലേജ് ഓഫീസിനു മോടി പിടിപ്പിച്ചു. കാട് കയറി കിടക്കുന്ന വില്ലേജ് ഓഫിസ് പരിസരം പൂന്തോട്ടമാക്കി. പെയിന്റ് പോയി പായലും പിടിച്ചു കിടന്ന വില്ലേജ് ഓഫീസ് കെട്ടിടം പെയിന്റ് അടിച്ച് മനോഹരമാക്കി. കൂടാതെ പായസ വിതരണവും നടന്നു. വർക്കല താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പ്രകാശ്, അയിരൂർ വില്ലേജ് ഓഫീസർ ചന്ദ്രബാബു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.