വർക്കല: വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും പരീക്ഷാഫലം തടഞ്ഞുവെക്കും. ആരോഗ്യ സര്‍വ്വകലാശാല ഗവേണിംഗ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോളേജില്‍ ഇനി പരീക്ഷ സെന്റര്‍ അനുവദിക്കേണ്ടതില്ലെന്നും കൗണ്‍സില്‍ തീരുമാനിച്ചു. സര്‍വ്വകലാശാലയുടെ പരിശോധനയിലും കോളേജ് പരാജയപ്പെട്ടിരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യമൊരുക്കാതിരുന്ന വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജിനെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ നേരത്തെ പറഞ്ഞിരുന്നു.