അനധികൃത മദ്യവില്‍പന: ഒരാൾ പൊലീസ് പിടിയിൽ

eiBODFS91077

പാങ്ങോട് : കടയുടെ മറവില്‍ അനധികൃത മദ്യവില്‍പന നടത്തിയ ഒരാളെ പാങ്ങോട് പൊലീസ് പിടികൂടി. ഡ്രൈഡേയുടെ ഭാഗമായി പാങ്ങോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ സുനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കാറ്റാടിമുക്ക് എക്‌സ് കോളനി ജിജി ഭവനില്‍ മോഹനന്‍ ഉണ്ണിത്താനെ അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാള്‍ കുറച്ച് ദിവസമായി ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്ന് സിഐ പറഞ്ഞു. പ്രതിയുടെ വീട്ടില്‍ നിന്നും കടയില്‍ നിന്നും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പൊലീസ് പിടികൂടിയിട്ടുണ്ട്. എസ്‌ഐ അജയന്‍, ജിഎസ്‌ഐ പ്രസാദ് ചന്ദ്രന്‍, സിപിഒമാരായ മനു, മുകേഷ്, രന്‍ജീഷ്, ദിനേശ്, ബാബു, രഞ്ജിത് രാജ്, ഡബ്ല്യു സിപിഒ രാജി എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!