വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജില്‍ മാധ്യമസംഘത്തിനു നേരെ കൈയേറ്റം. വിദ്യാര്‍ഥികളും മാനേജ്മെന്റുമായുള്ള പ്രശ്നങ്ങള്‍ ചിത്രീകരിക്കാനെത്തിയ 24 വാര്‍ത്താ സംഘത്തെയാണ് കൈയേറ്റം ചെയ്തതായാണ് റിപ്പോർട്ട്. കാമാറാമന്‍ എസ്.ആര്.അരുണിനും ഡ്രൈവര്‍ അഭിലാഷിനും മര്‍ദനമേറ്റു. കാമറ തല്ലിത്തകര്‍ത്തു. റിപ്പോര്‍ട്ടര്‍ ആതിര പത്മനാഭനെ അസഭ്യം പറയുകയും ചെയ്തുവെന്ന് പറയുന്നു. കോളജില്‍ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ട വിദ്യാര്‍ഥിനി ആര്യക്കും മര്‍ദനമേറ്റെന്ന് റിപ്പോർട്ട്.