കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ റെയിൽവേ പാളം മുറിച്ചു കടക്കവേ യുവതിയെ ട്രെയിൻ തട്ടി. വക്കം സ്വദേശിനി സ്നേഹ(24)യെയാണ് ഇന്ന് രാവിലെ 9 അര മണിയോടെ ട്രെയിൻ തട്ടിയത്. ഓവർബ്രിഡ്ജിന് സമീപത്തെ ട്രാൻസ്‌ഫോർമറിനടുത്ത് വെച്ച് റെയിൽവേ പാളം മുറിച്ചു കടക്കവേയാണ് അപകടം നടന്നത്. സ്റ്റേഷനിൽ നിറുത്തി എടുത്ത ട്രെയിനിനു വേഗത കുറവായതിനാൽ പരിക്ക് ഗുരുതരമല്ലെന്നാണ് ദൃക്‌സാക്ഷികൾ അറിയിച്ചത്. കടയ്ക്കാവൂർ പോലീസ് എത്തി സ്നേഹയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
