വർക്കല : വർക്കലയിൽ പ്രവർത്തിക്കുന്ന മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മുറിച്ചു നീക്കാൻ കഴിയാത്തവിധം കെട്ടിടത്തിന് അപകട ഭീതിയിൽ ആൽ മരം. ഇവിടത്തെ കെട്ടിടങ്ങളെല്ലാം ശോചനീയാവസ്ഥയിൽ തുടരുന്നതിനിടെയാണ് ഇരുട്ടടിയായി ആൽമരം വളർന്നു പന്തലിച്ചത്. ഒരു കാലത്ത് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ഇവിടെ രണ്ടുമൂന്നു സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കെട്ടിടങ്ങളെല്ലാം ഇടിഞ്ഞു പൊളിയാറായ അവസ്ഥയിലാണ് ഉള്ളത്. ഇതിന് പുനർജീവൻ നൽകാനുള്ള പദ്ധതികൾക്ക് ഇനിയും തുടക്കം കുറിച്ചിട്ടില്ല.
