വർക്കല: വർക്കല താലൂക്കിൽ അർഹതയില്ലാത്ത മുൻഗണനാകാർഡ് ഉപയോഗിച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയ കാർഡുടമയിൽ നിന്നും സാധനങ്ങളുടെ തുക ഈടാക്കി. നാവായിക്കുളം സ്വദേശിനിയായ കാർഡുടമയിൽ നിന്നും 14,375 രൂപയാണ് ഈടാക്കിയത്. അനർഹമായി റേഷൻ സാധനങ്ങൾ സൗജന്യമായി വാങ്ങിയവരുടെ പട്ടിക തയ്യാറാക്കിയവരിൽ നിന്നും വിപണിവില ഈടാക്കാനുളള നടപടികൾ ആരംഭിച്ചതായി താലൂക്ക് സപ്ലൈ ഓഫീസർ എ.രാജീവൻ അറിയിച്ചു.
