നെടുമങ്ങാട് : മധ്യവയസ്കയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം താലി മാലയും മൂക്കുത്തിയും കവർന്ന പ്രതികൾ പോലീസിന്റെ പിടിയിലായി. കരിപ്പൂര് തൊണ്ടിക്കര വീട്ടിൽ രാജേന്ദ്രൻ [40], അരുവിക്കര മുണ്ടേല കളത്തറ പൊട്ടച്ചിറ പ്രകാശ് ഭവനിൽ പ്രകാശ് [34] എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ഒൻപതിന് പകൽ 11.20 തോടെ കരിപ്പൂര് ഇരുമരം ഇരുമരം തടത്തരികത്ത് വീട്ടിൽ മുരുകൻ ആചാരിയുടെ വീട്ടിൽ എത്തിയ പ്രതികൾ ഭാര്യ സീതാലക്ഷമി [64]യെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ഇവരുടെ കഴുത്തിൽ കിടന്ന 7 പവൻ വരുന്ന താലി മാലയും മൂക്കുത്തികളും കവരുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. പ്രതികൾ കവർച്ച ചെയ്‌ത സ്വർണ്ണം കണ്ടെടുത്തു.
നെടുമങ്ങാട് ഡി.വൈ.എസ്.പി. ഡി. അശോകന്റെ നിർദ്ദേശ പ്രകാരം വലിയമല എസ് ഐ പി ലൈലാ ബീവി, ശശി ബാബു എ.എസ്.ഐ ഷിബു, പോലീസുകാരായ മഹേശ്വരി (വനിത പോലീസ്) മുരുകൻ, രാംകുമാർ, സുനിൽ കുമാർ, അനിൽ, ജസ് നാദ്, ദിലീഷ്, അജു, അനൂപ്, അഭിജിത്ത്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് കോടതി ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.