തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യവുമായി യു.എ.ഇയിലെ പെരുമാതുറ പ്രവാസികൾ മന്ത്രി കടകംപള്ളി സുരേന്ദ്രന് ദുബൈയിൽ വെച്ച് നിവേദനം നൽക്കി.പഞ്ചായത്ത് രൂപീകരണ ഏകോപന സമിതി ചെയർമാനും കിംസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഇ.എം നജീബിന്റെ നേതൃത്വത്തിൽ സിയാദ്, കിഫ ഇബ്രാഹീം, റിസ ബഷീർ, നൗഫൽ എം.യു. ഇർഷാദ് എന്നിവർ നിവേദനസംഘത്തിലുണ്ടായിരുന്നു
