അരുവിക്കര: ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി അരുവിക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾഅരുവിക്കര ജങ്ഷനിൽ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. എസ്.പി.സി.അംഗങ്ങളായ അഷിത, അശ്വതി, സോന, സൂരജ്, വിഷ്ണു, മനൂബ്, ശബരി, ഷംനാദ്, അഫ്സൽ എന്നിവർ ചേർന്നാണ് ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന ഫ്ലാഷ്മോബ് അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഐ.മിനി,പ്രിൻസിപ്പൽ എ.ഗണപതി,പി.ടി.എ. പ്രസിഡൻറ് എ.വിനോജ ബാബു,വൈസ് പ്രസിഡൻറ് സുരേഷ്,എസ്.പി.സി സിവിൽ പോലീസ് ഓഫീസർ ബിമൽ,എ.സി.പി.ഒ ശ്രീവിദ്യ,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഷൈജു എന്നിവർ നേതൃത്വം നൽകി.
