ആറ്റിങ്ങൽ : യുവാവിനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ഇടക്കോട് വില്ലേജിൽ ഊരുപൊയ്ക, മങ്ങാട്ടുവിള കോളനിയിൽ തുളസി ഭവനിൽ സെൽവന്റെ മകൻ വിപിൻ (28)ആണ് ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായത്.
ആറ്റിങ്ങൽ,മംഗലപുരം, ശ്രീകാര്യം തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കുഞ്ഞാട് എന്ന വിളിപ്പേരുള്ള വിപിൻ. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഐ.എസ്.എച്ച് ഒ വി.വി ദിപിൻ, എസ്.ഐ ബി.എം ഷാഫി, എസ്.സി പി. ജയൻ, അജിത് കുമാർ, സിപിഒമാരായ ലിബിൻ, സിയാദ്, ഷിജു, ശ്യാം, അജികുമാർ, ഇന്ദ്രജിത്ത് നിവിൻ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.