ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.യിൽ പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്‌പര്യമുള്ളവർ 9-ന് രാവിലെ 10-ന് ഐ.ടി.ഐ.യിൽ ഹാജരാകണം. മുൻപ് അപേക്ഷിച്ചിട്ടുള്ളവരും അല്ലാത്തവരുമായ പട്ടികവർഗ വിഭാഗത്തിലുൾപ്പെടുന്നവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 0471-2622391
