അണ്ടൂർക്കോണം : തിരു പീപ്പിൾസ് സംഘടിപ്പിച്ച ഏകാങ്കനാടക മത്സരത്തിലാണ് ശ്രീ ബാബു ആലുവ സംവിധാനവും ശ്രീ മനോഹരൻ രചനയും നിർവ്വഹിച്ച ‘ജീവന്റെ സംഗീതം’ എന്ന നാടകത്തിന് പുരസ്കാരം ലഭിച്ചത്. ഏഴോളം നാടക സമിതികൾ 2 ദിവസങ്ങളിലായി മാറ്റുരച്ച മത്സരത്തിൽ മികച്ച അവതരണത്തിന്നു പുറമേ മികച്ച സംവിധാനത്തിനും പുരസ്കാരം ലഭിക്കുകയുണ്ടായി. അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിലൂടെ പറഞ്ഞു പോകുന്ന നാടകം നദിയുടെയും കിളികളുടെയും മരങ്ങളുടെയും സംരക്ഷണം മനുഷ്യർ ഉറപ്പാക്കണം എന്ന സന്ദേശമാണ് നൽകുന്നതെന്ന് ജൂറി വിലയിരുത്തി.അരങ്ങിൽ വർണ വിസ്മയം തീർത്ത നാടകമായിരുന്നു “ജീവന്റെ സംഗീതം ” എന്ന് ജൂറി പരാമർശിച്ചു. ചടുലമായ കഥാഗതിയെ അരങ്ങത്ത് വർണസുന്ദരമായ പ്രതലം സ്യഷ്ടിക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്നും വിധികർത്താക്കൾ വിലയിരുത്തി .നാടകത്തിൽ കുരുടൻ രാജാവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അണ്ടൂർക്കോണം രാജേന്ദ്രന് ജൂറിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ചു. ജീവൻ എന്ന യുവാവിന് ഇലക്കിളിയുമായുള്ള ആത്മാർത്ഥമായ സൗഹൃദം പ്രേക്ഷകരിൽ പലപ്പോഴും നൊമ്പരപ്പെടുത്തിയതായി ജൂറി കണ്ടെത്തുകയുണ്ടായി. ജീവൻ എന്ന കഥാപാത്രത്തെ ഷാജി അഹമ്മദും ഇലക്കിളിയായി ശ്രീജിത്തും അച്ഛൻ എന്ന കഥാപാത്രത്തെ മൻസൂറൂo അവതരിപ്പിച്ചു. മറ്റ് കഥാപാത്രങ്ങളെ നുജൂം, ഹരി, സുബിൻ ജാഫർ എന്നിവർ അവതരിപ്പിച്ചു .കരുത്തുള്ള കോറസ് കഥാപാത്രങ്ങൾ ആവശ്യപ്പെടുന്ന വേഷ സംവിധാനം
സന്ദർഭത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം, മനോഹരമായ വെളിച്ച സംവിധാനം ഇതെല്ലാം ഒത്തുചേർന്നപ്പോൾ നാടകം പ്രേഷകരിൽ ഒരു ദൃശ്യവിസ്മയം തീർത്തു എന്ന് ജൂറി അംഗങ്ങൾ രേഖപ്പെടുത്തി.നാടകത്തിന് സംഗീതം നിയന്ത്രിച്ചത് ലിജിൻ, ദീപവിതാനം ബിജു ക്ളാപ്സ്